Latest NewsIndiaPrathikarana Vedhi

‘മോദി ശ്രീകൃഷ്ണനെ പോലെ, കൗരവര്‍ ഏറ്റവും ഭയന്നത് പാണ്ഢവരെയല്ല…ശ്രീകൃഷ്ണനെ , മറ്റുള്ളവർ ബിജെപിയെയല്ലഭയക്കുന്നത് മോദിയെയാണ്’ – നിവേദ്യം രാമചന്ദ്രൻ എഴുതുന്നു

കുടുംബമഹിമയോ...വംശപാരമ്പര്യമോ...ജാതി മേന്മയോ, സമ്പത്തോ...ഒന്നുമില്ല... ജനനാല്‍...കാരാഗൃഹത്തില്‍ ജനനം...ജനിച്ചയുടന്‍ പലായനം

മോദിക്ക് …ആരുമായാണ് സാമ്യം..? ശ്രീരാമനുമായാണോ… അതോ
ശ്രീകൃഷ്ണനുമായാണോ….? ശ്രീരാമനേയും ശ്രീകൃഷ്ണനേയും വ്യക്തമായി പഠിച്ച് മോദിയുടെ ചെയ്തികള്‍ താരതമ്യം ചെയ്താല്‍, മനസ്സിരുത്തിയാല്‍ മനസ്സിലാവും!! മോദിക്ക് കൂടുതല്‍ സാമ്യം ശ്രീകൃഷ്ണനുമായാണ്. വിശദീകരിക്കാം.

ശ്രീരാമന്‍…

തന്റെ ഓരോ പ്രവര്‍ത്തിയിലും ജനങ്ങള്‍തന്നെ എങ്ങിനെ മനസ്സിലാക്കും വിലയിരുത്തും എന്നു ചിന്തിച്ച് ആര്‍ക്കും ഒരു വിരല്‍പോലും തനിക്കുനേരെ ചൂണ്ടാനുള്ള അവസരം കൊടുക്കാതെയാണ് തന്റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കിയത്. തന്നെക്കുറിച്ച് ആരെന്തു പറയുന്നു എന്നും അത് തന്റെ രാജ്യത്തിനും വംശത്തിനും എന്തെങ്കിലും പേരുദോഷം വരുത്തുമോ എന്നും ശ്രീരാമന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ

എന്നാല്‍ ശ്രീകൃഷ്ണന് ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ.ധര്‍മ്മ സംസ്ഥാപനം. അതിന് പ്രത്യക്ഷത്തില്‍ തെറ്റെന്നും പാതകമെന്നും അന്യായമെന്നും തോന്നിപ്പിച്ചേക്കാവുന്ന എന്നാൽ വളരെ കൃത്യമായ കാര്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ അദ്ദേഹം ചെയ്തിരുന്നു. തന്നെക്കുറിച്ച് ആരെന്തു പറയുന്നു…? എന്ത് വിലയിരുത്തുന്നു…?
എന്നതൊന്നും ശ്രീകൃഷ്ണന് ഒരു വിഷയമേ അല്ലായിരുന്നു. ശ്രീകൃഷ്ണനെപ്പോലെ ഇത്രത്തോളം അപവാദം കേട്ട മറ്റൊരാള്‍…
ലോകചരിത്രത്തിലുണ്ടോ…? ഇല്ല!!

ഈ വ്യത്യാസത്തിന് കാരണമെന്ത്…?

ശ്രീരാമന്‍, ശ്രീകൃഷ്ണന്‍..എന്നീ രണ്ട് പാത്രസൃഷ്ടികളുടെ അന്തരമാണ്…കാരണം..ശ്രീരാമന്‍…

രാജകുടുംബത്തില്‍…
യുവരാജാവായും രാജ്യാവകാശിയുമായാണ്…
ജനിച്ചത്… തന്നെ…അതിനാല്‍ തന്നെ അത്തരം പ്രതീക്ഷകള്‍…നിറവേറ്റേണ്ടതുണ്ട്…
ശ്രീരാമന്..വാക്കിലും പ്രവൃത്തിയിലും…
അത് കാത്തുസൂക്ഷിക്കേണ്ടതുണ്ട്…

എന്നാല്‍…ശ്രീകൃഷ്ണനോ… ?

കുടുംബമഹിമയോ…വംശപാരമ്പര്യമോ…ജാതി മേന്മയോ, സമ്പത്തോ…ഒന്നുമില്ല… ജനനാല്‍…കാരാഗൃഹത്തില്‍ ജനനം…ജനിച്ചയുടന്‍ പലായനം…അലഞ്ഞലഞ്ഞുള്ള ജീവിതം.(മോദിയുടെ പശ്ഛാത്തലങ്ങളും കര്‍മ്മമേഖലകളും അത്ര…ആകര്‍ഷകമൊന്നുമായിരുന്നില്ല..)പ്രതീക്ഷകളുടെ ഭാരമില്ല…ധര്‍മ്മസംസ്ഥാപനം എന്ന ഒരേ ഒരു ലക്ഷ്യം…അതിനായുള്ള പരിശ്രമം…പ്രത്യക്ഷത്തില്‍ by hook or croock എന്നൊക്കെ തോന്നിപ്പിച്ചേക്കാം..അതിനാലാണ്..തുടക്കത്തില്‍ പറഞ്ഞത്…മോദിയ്ക്ക് ശ്രീരാമനേക്കാള്‍…
ശ്രീകൃഷ്ണനോടാണ് സാമ്യം എന്ന്…

ഒരുദാഹരണം മാത്രം പറയാം….കഴിഞ്ഞ ദിവസത്തേത് …ഉപഗ്രഹ വേധ മിസ്സൈല്‍…ഭാരതം പരീക്ഷിച്ചു…വിജയകരമായി…വാസ്തവത്തില്‍…അത് രാജ്യത്തെ അറിയിക്കേണ്ടത്… DRDO യോ.. ആഭ്യന്തര വകുപ്പോ…ആണ് എന്നാണു വെയ്പ്പ്.
പ്രധാനമന്ത്രി…നേരിട്ട് അടിയന്തിര പത്രസമ്മേളനം നടത്തി പറയേണ്ടതൊന്നുമല്ല എന്നാണ് പ്രതിപക്ഷ ആരോപണം.എന്നാലും മോദി ചെയ്തു… അതിന്റെ പേരില്‍…അപവാദ പ്രചരണങ്ങള്‍…നടക്കുന്നു..മോദി അതൊന്നും ശ്രദ്ധിക്കുന്നതേയില്ല…

പുല്‍വാമ അക്രമത്തേയും ബാലാക്കോട്ട് തിരിച്ചടിയേയും കൃത്യമായി രാഷ്ട്രീയമായി ഉപയോഗിച്ചു..ഈ തെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കേണ്ടതിന്റെ പ്രാധാന്യം മറ്റാരേക്കാളും മോദിക്കറിയാം…കേവലഭൂരിപക്ഷം പോരാ…അടുത്ത തെരഞ്ഞെടുപ്പില്‍…മൃഗീയ ഭൂരിപക്ഷം വേണം…എന്നാലേ…ക്രമേണ സംസ്ഥാനങ്ങളിലും അതിലൂടെ രാജ്യസഭയിലും മേല്ക്കൈ നേടാനാവൂ…ഈ അഞ്ചുവര്‍ഷം ചെയ്തുവച്ചതിന്റെ തുടര്‍ച്ച ഭാരതത്തിന് ലഭിക്കണമെങ്കില്‍…അതാവശ്യമാണ്…

കാരണം…ബിജെപിയെയല്ല…മറ്റുള്ളവര്‍…ഭയക്കുന്നത്…മോദിയെയാണ്…കൗരവര്‍ ഏറ്റവും ഭയന്നത് പാണ്ഢവരെയല്ല…ശ്രീകൃഷ്ണനേയാണ്…ഇനിയൊരിക്കല്‍ കൂടെ മോദി അതും മൃഗീയഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍…അവരില്പലരുടെയും അസ്ഥിത്വം തന്നെ ഇല്ലാതാവും…എന്നവര്‍ക്കറിയാം…അതിനാല്‍ അത്തരം എല്ലാ ക്ഷുദ്രശക്തികളും ഒന്നിച്ചിരിക്കുന്നു…ഭാരതത്തിനുള്ളില്‍…ഭാരതത്തിനു വെളിയിലള്ള എതിരികള്‍…എല്ലാ പിന്തുണയുമായുണ്ടുതാനും…തിരശ്ശീലയ്ക്ക് പുറകില്‍….

ഇപ്പോള്‍…പുറമേക്ക് ഭായി ഭായി പറയുന്ന അമേരിക്കയും മറ്റുള്ളവരും പോലും ഭാരതത്തിന്റെ അനാദൃശമായ മുന്നേറ്റം പേടിയോടെയാണ്…നോക്കിക്കാണുന്നത്…ദുര്‍ബ്ബലയായ ഭാരതമാണ്…
ഇവരുടേയെല്ലാം ലക്ഷ്യം…ഭാരതം ദുര്‍ബ്ബലയായാലേ…ഭാരതത്തിലെ..വിഭവസമുദ്രങ്ങളും മനുഷ്യവിഭവ സമ്പത്തും ചൂഷണം ചെയ്ത് അവര്‍ക്ക് വളരാനാവൂ….ആയതിനാല്‍ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച്, അര്‍ദ്ധാവസരങ്ങള്‍ മാത്രമല്ല…അല്പാവസരങ്ങള്‍ പോലും പ്രയോജനപ്പെടുത്തി…പൂര്‍വ്വാധികം ഭൂരിപക്ഷത്തോടെ…അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യമാണ്…മോദിയുടേത്…

അത്…ശ്രീകൃഷ്ണന്റേതിനോട് സാമ്യമുള്ളതുമാണ്. 2002 ല്‍…ഗുജറാത്തിലേക്ക് പോയ, .2014 ല്‍ കയ്യും വീശി പാര്‍ലമെന്റിലേക്ക് നടന്നുകയറിയ, മോദിയല്ല…2019 ല്‍..മത്സരിക്കുന്നത്…വിജയം ശീലമാക്കാന്‍ വെമ്പുന്ന ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷാഭാരങ്ങളും ഉണ്ട് മോദിയില്‍ ഇന്ന്…ബിജെപിയിലല്ല…ആർഎസ്എസിലല്ല… മോദിയില്‍ ആണ് പ്രതീക്ഷകളെല്ലാം. അതിനാല്‍ വിജയം അല്ല.പരിപൂര്‍ണ്ണവിജയം മാത്രമേ…വേണ്ടൂ…മോദിക്ക്…

ആയതിനാല്‍ ആലില രണ്ടായി കീറി തിരിച്ചിട്ട് അര്‍ജ്ജുനനു വഴികാട്ടിയ… താണുപോയ രഥചക്രം പൊക്കാനായി വെമ്പുന്ന കര്‍ണ്ണനെ അമ്പെയ്തുവീഴ്ത്താന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ച ധര്‍മ്മ സംസ്ഥാപനം മാത്രം ലക്ഷ്യമായുള്ള ശ്രീകൃഷ്ണന്റെ വഴിയിലൂടെ മാത്രമേ മോദിക്ക് സഞ്ചരിക്കാനാവൂ. ഈ പറഞ്ഞത് ലഭ്യമായ ഏറ്റവും മികച്ച ഒരു സാമ്യത്തെക്കുറിച്ചാണ്.

സംഘം ദശാബ്ദങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന മുന്നേറ്റത്തിന്റെ ഫലം കൊയ്യാനും അടുത്ത തലത്തിലേക്ക് അതിനെ നയിക്കാനും വിധിയാല്‍ നിയോഗിക്കപ്പെട്ടയാളാണ് മോദി.അതിനപ്പുറത്തുള്ള ഒരുതരത്തിലുമുള്ള ആരാധനയും…എനിക്ക് അദ്ദേഹത്തോടില്ല. പലപ്പോഴും സംഘത്തേയും പാര്‍ട്ടിയേയും അപ്രസക്തമാക്കുന്ന വ്യക്തിപരമായ അപ്രമാദിത്തം കാട്ടുന്നതിനെ കൃത്യമായി എതിര്‍ക്കാറുമുണ്ട്.

സാമ്പത്തിക കാര്‍ഷിക നയങ്ങളിലെ അഭാരതീയത… പാര്‍ട്ടിയിലെ ജനാധിപത്യ രീതികളെ ഇല്ലാതാക്കിയത്… ബഹുസ്വരതയെ നശിപ്പിച്ചത്… മുതിര്‍ന്ന നേതാക്കളോടുള്ള ഇടപെടല്‍… തുടങ്ങിയ കാര്യങ്ങളില്‍…വിയോജിപ്പുണ്ട്…അതു പറയാറുമുണ്ട്… 2002 നുശേഷം…സംഘവും ബിജെപിയും നാള്‍ക്കുനാള്‍ സംഘടനായന്ത്രഭദ്രതയില്‍ പുറകോട്ടാണ് പോകുന്നത്…
(2019 മുതലുള്ള സമയത്തെങ്കിലും ഈ അവസ്ഥകളില്‍ മാറ്റം വരണമെന്നു പ്രാര്‍ത്ഥിക്കുന്നു..) എന്നൊക്കെയിരുന്നാലും ഇപ്പോള്‍ മോദി എന്ന ബ്രാൻഡും അതിനെ എതിര്‍ക്കുന്നവരുമാണ്… അവര്‍ മാത്രമാണ് കളത്തില്‍. എന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ ഭാരതത്തിന് ശുഭമാവുന്നത് മോദി ഫാക്ടർ ആണ് എന്നതിനാല്‍ മോദി ഭരണം തുടരണം. അതിലാണ് ഭാരതത്തിന്റെ ക്ഷേമമുള്ളത്.
എന്നാണ് എന്റെ നിലപാട്.

ആയതിനാല്‍, ഇത്തരുണത്തില്‍ മോദിയുടെ പ്രവൃത്തികളെ ശ്രീകൃഷ്ണന്റേതുമായി സാമ്യപ്പെടുത്താനാണ് എന്റെ ബുദ്ധി എന്നെ പ്രേരിപ്പിക്കുന്നത്!!

ലേഖകൻ -നിവേദ്യം രാമചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button