Latest NewsIndia

യുവതിയെയും പ്രതിശ്രുതവരനെയും പോലീസുകാരന്‍ കൊലപ്പെടുത്തി

ഗാസിയാബാദ്: പ്രണയ നൈരാശ്യം കാരണം യുവതിയെയും പ്രതിശ്രുതവരനെയും പോലീസുകാരന്‍ വെടിവെച്ച് കൊലപ്പെടുത്തി.പ്രീതി, സുഹൃത്ത് സുരേന്ദ്ര എന്നിവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗാസിയാബാദിലെ സായി ഉപവന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തത്.

ഇരുവരെയും കാണാതായതോടെ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ഡല്‍ഹി ട്രാഫിക് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ ദിനേശുമായി യുവതി മുമ്പ് പ്രണയത്തിലായിരുന്നു.പിന്നീട് ഇരുവരും പിരിഞ്ഞു.

എന്നാൽ പ്രീതിയും സുരേന്ദ്രയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതോടെ പ്രതി ദിനേശ് പകപോക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പ്രീതിയും സുരേന്ദ്രയും ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദിനേശ് അവരെ പിന്തുടർന്ന് കൊല്ലുകയായിരുന്നു.

കൃത്യത്തിനുപയോഗിച്ച തോക്കും ദിനേശ് സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. ദിനേശിനെ സഹായിച്ചെന്ന് കരുതുന്ന പിന്റു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button