Latest NewsIndia

രാഹുല്‍ഗാന്ധിയുടെ രണ്ടാം സീറ്റ് വയനാടോ ചിക്കോടിയോ ബീദറോ : തീരുമാനം ഉടന്‍

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനും പ്രിയങ്ക ഗാന്ധിയെ വാരണാസിയില്‍ നിര്‍ത്താനുമാണ് ആലോചന എന്നാണ് വിവരം. അമേഠിയില്‍ പരാജയ ഭീതി മൂലം സുരക്ഷിത മണ്ഡലം തേടി പോയി എന്ന ആരോപണം രാഹുല്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടിയാല്‍ ബി.ജെ.പി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. വാരണാസിയില്‍ പ്രിയങ്ക വരുമ്പോള്‍ ഇതിനെ മറികടക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രണ്ടാം സീറ്റ് വയനാടോ ചിക്കോടിയോ ബീദറോ, തീരുമാനം ഉടന്‍ ഉണ്ടാകും.
പ്രകടനപത്രിക ഏപ്രില്‍ 2ന് ഇറങ്ങും മുമ്പായി പ്രഖ്യാപനം നടത്താനാണ് ശ്രമം. വയനാടിന് പുറമെ കര്‍ണാടകയിലെ ബീദാറും ചിക്കോടിയും പരിഗണനയിലുണ്ട്. ഇന്ന് ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും പ്രചാരണ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

രണ്ടാം മണ്ഡലമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഗണിക്കാന്‍ സാധ്യതയുള്ള വയനാട്ടിലും കര്‍ണാടകയിലെ ബീദറിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്. അതേസമയം പ്രകടനപത്രിക 2നാണ് പുറത്തിറക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. മത്സരിക്കുന്നുണ്ടെങ്കില്‍ മണ്ഡലത്തില്‍ സുരക്ഷ ഒരുക്കാനും സമയം ആവശ്യമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് തീരുമാനമെടുത്ത് പ്രഖ്യാപനം നടത്താനാണ് നീക്കം. തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.

കര്‍ണാടകയില്‍ മത്സരിച്ചാല്‍ വിജയ സാധ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ രണ്ടാം സീറ്റില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട് പരിഗണിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button