Latest NewsUAEGulf

യുഎഇയിൽ തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു സംഭവിച്ചതിങ്ങനെ

റാസൽഖൈമ : തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു ഒടുവില്‍ പിടിവീണു. ശേഷം ഇയാള്‍ക്ക് ലഭിച്ചത് കോടികണക്കിന് രൂപ പിഴ. റാസൽഖൈമയിൽ 1251 തവണ ട്രാഫിക് നിയമം ലംഘിച്ച 23 വയസ്സുള്ള എമിറാത്തി യുവാവിന് 1,158,000 ദിർഹമാണ് (ഏകദേശം രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ)പിഴ വിധിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ട്രാഫിക് പിഴയായി ചുമത്തുന്നതെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു.

പോലീസ് അപ്രതീക്ഷിതമായ നടത്തിയ റെയ്ഡിലാണ് ഇയാൾ വലയിലാവുന്നത്. യുവാവിന്റെ കൈവശം കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസൻസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും, യുവാവ് 1251 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നും മാപുറ പൊലീസ് ചീഫ് കേണൽ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. അമിത വേഗത്തിനാണ് യുവാവിനെതിരെ 1200 തവണ കേസുള്ളത്. 51 തവണ കാർ തടഞ്ഞു വയ്ക്കാനും ഉത്തരവുണ്ടായിരുന്നു. ഇയാൾക്കെതിരെ മറ്റു ട്രാഫിക് നിയമ ലംഘന കേസുകളുമുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button