KeralaLatest News

വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന: പി.പി സുനീര്‍

വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ലൂ ആണെന്നും ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും സുനീര്‍ പറഞ്ഞു

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍. തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സുനീര്‍ പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ജനാധിപത്യ, മതേതര ശക്തികളെ നിരാശപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സുനീര്‍
കൂട്ടിച്ചേര്‍ത്തു.

വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ലൂ ആണെന്നും ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും സുനീര്‍ പറഞ്ഞു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് പറഞ്ഞു. അതേസമസ്ഥാനാര്‍ത്ഥിയെ മാറണമോ എന്ന കാര്യം ബിജെഡിഎസ് നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button