Latest NewsIndia

ഇന്ത്യയിൽ അടുത്ത ഭരണം ആരുടെതെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ ഫലം

തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ ഏറ്റവും കഴിവുള്ള ഭരണകൂടം മോദി സർക്കാരിന്റേതാണെന്നു സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന് ബിസിനസ് വേള്‍ഡ് രാജ്യത്തെ പ്രധാന പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 5000 പേരാണ് പങ്കെടുത്തത്. കോര്‍പറേറ്റ് ഇന്ത്യയിലെ ബിസനസ് നേതാക്കളുടെ ഇടയില്‍ മറ്റൊരു സര്‍വേയും നടത്തിയിരുന്നു. അതില്‍ 500 ബിസിനസ് നേതാക്കള്‍ പങ്കെടുത്തു.

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് 64 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. ഇതേ അഭിപ്രായമാണ് കോര്‍പറേറ്റ് ഇന്ത്യയ്ക്കുമുള്ളത്. അതെ സമയം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിൽ പിന്നോട്ടാണെന്നാണ് സർവേയിൽ കൂടുതൽ പേര് അഭിപ്രായപ്പെട്ടത്. അതെ സമയം അതെല്ലാം തന്നെ ഇപ്പോൾ മറികടന്നെന്നും സർവേ വ്യക്തമാക്കുന്നു.

പുല്‍വാമ ബാലാക്കോട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയവികാരം ഉയര്‍ത്തെഴുന്നേറ്റ സാഹചര്യത്തില്‍ തൊഴില്‍ സൃഷ്ടിയിലെ പരാജയത്തെക്കുറിച്ചുള്ള അതൃപ്തി ഇല്ലാതാവുമെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ പറയുന്നു. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ ഏറ്റവും കഴിവുള്ള ഭരണകൂടം മോദി സർക്കാരിന്റേതാണെന്നു സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button