KeralaLatest News

യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എ വിജയരാഘവൻ

മലപ്പുറം : ആലത്തൂരിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്ക്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്റെ മോശം പരാമർശം. അതേസ സമയം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button