KeralaLatest News

ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് ആര്യാടൻ മുഹമ്മദ്

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് കോൺഗ്രസ് പ്രമുഖ നേതാവ് ആര്യാടൻ മുഹമ്മദ്. മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വികാരം ഇതാണ്. മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം വയനാട്ടിൽ പ്രതീക്ഷിക്കുന്നതായും ആര്യാടൻ മുഹമ്മദ് പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാമെന്നാണ് യുഡിഎഫിന്‍റെ ഇനിയുള്ള  പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button