Latest NewsIndia

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി​യി​ല്‍, മാധ്യമങ്ങൾക്ക് മുന്നിൽ മോദിയും തുറന്ന സംവാദത്തിന് വരണം: മമത

ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയും കെജ്‌രിവാളിന്റെ പാർട്ടിയും മറ്റുമായി ചേർന്ന് മറ്റൊരു മുന്നണിയുണ്ടാക്കാനാണ് മമ്തയുടേ ശ്രമം.

വിശാഖ പട്ടണം: മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്റെ മുന്നോടിയായി ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കടന്നാക്രമിച്ചു മമത ബാനർജി. എന്തുകൊണ്ട് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ രീതിയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ ഒരു തുറന്ന സംവാദത്തിനു മോദി തയ്യാറാവുന്നില്ല എന്നവർ ചോദിച്ചു.

ഇ​ത് വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ആ​ര്‍​ക്കു വോ​ട്ടു ചെ​യ്യ​ണം എ​ന്ന​ത് വ​ള​രെ ചി​ന്തി​ച്ചു തീ​രു​മാ​നി​ക്ക​ണം. മോ​ദി​യെ​യും ബി​ജെ​പി​യെ​യും വി​ജ​യി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. അമിത് ഷായെയും മോദിയെയും തിരികെ ഗുജറാത്തിലേക്ക് തന്നെ ഓടിക്കണം എന്നും അവർ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയും കെജ്‌രിവാളിന്റെ പാർട്ടിയും മറ്റുമായി ചേർന്ന് മറ്റൊരു മുന്നണിയുണ്ടാക്കാനാണ് മമ്തയുടേ ശ്രമം.

കെജ്രിവാളിനെയും അവർ പുകഴ്ത്തി. ഡ​ല്‍​ഹി​യി​ല്‍ ജ​ന​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രാ​ണു രൂ​പീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​ത്. വി​ജ​യി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ആ​ശ​ങ്ക വേ​ണ്ട. ന​മു​ക്ക് ഒ​രു പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യു​ണ്ടാ​കുമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button