Latest NewsIndia

ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

ഇയാളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണമുണ്ടായി.

കോട്ടയം: ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കഞ്ചാവെത്തിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കോട്ടയം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ട സ്‌ക്വാഡാണ് പ്രതിയെ കുടുക്കിയത്. തമിഴ്‌നാട് കമ്പം സ്വദേശി തലൈവര്‍ രാസാങ്കമാണ് പിടിയിലായത്. ഇതേ ലഹരിസംഘത്തിന്റെ തലവനും കമ്പം ഉത്തമപുരം ശിങ്കരാജ് കഴിഞ്ഞ ആഴ്ച കോട്ടയത്ത് നിന്ന് പിടിയിലായിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാസാങ്കവും പിടിയിലായത്. ഇയാളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണമുണ്ടായി. മുന്‍പും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ സമാന രീതിയില്‍ ആക്രമുണ്ടായതിനാല്‍ കൂടുതല്‍ സേനയുമായാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. രാസാങ്കത്തെ കമ്പത്ത് നിന്ന് പിടികൂടി വരികയായിരുന്ന പൊലീസ് സംഘത്തെ മുപ്പതോളം ഓട്ടോകളിലായി ഗുണ്ടാസംഘം പിന്തുടർന്നെങ്കിലും പിന്നീട് പിന്തിരിഞ്ഞു.

ആന്ധ്രയില്‍ ഇയാള്‍ക്ക് സ്വന്തമായി കഞ്ചാവ് തോട്ടങ്ങളുണ്ട്. ദക്ഷിണേന്ത്യയില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button