KeralaLatest News

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കിലോക്കണക്കിന് കഞ്ചാവും, ഗർഭനിരോധന ഉറകളും മദ്യവും- എസ്എഫ്ഐ നേതാവുൾപ്പെടെ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയില്‍ ശരിക്കും ഞെട്ടി പോലീസ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോള്‍ ഏതാനും പാക്കറ്റ് കഞ്ചാവേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയത്.

രണ്ട് കിലോ കഞ്ചാവാണ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും പിടികൂടിയത്.ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.

പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പിടിയിലായ അഭിരാജ് എസ്എഫ്‌ഐ നേതാവാണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്് ഇയാളെന്നാണ് കോളേജ് പ്രിന്‍സിപ്പില്‍ പഞ്ഞത്. ആദിത്യനെയും അഭിരാജിനെയും ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button