KeralaLatest News

എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപയുടെ പിഴ

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപയുടെ പിഴ ചുമത്തി. അനധികൃത ഭൂമിയിടപാട് കേസിലാണ് അതിരൂപതയ്ക്ക്് ആദായനികുതി വകുപ്പ് പിഴ ചുമത്തിയത്. പിഴ ചുമത്തിക്കൊണ്ടുള്ള അറിയിപ്പ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന് അതിരൂപത മൂന്ന് കോടി രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ആദ്യ ഘട്ടമായി അതിരൂപത 51ലക്ഷം രൂപ ആദായനികുതി വകുപ്പില്‍ അടച്ചു.

പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരന്‍ സാജു വര്‍ഗീസിനും സ്ഥലം വാങ്ങിയ ഗ്രൂപ്പിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും 10 കോടി രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സെന്റിന് 16 ലക്ഷം രൂപ വീതം കച്ചവടം നടത്താനുണ്ടാക്കിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫാ. ജോഷി പുതുവയും സാജു വര്‍ഗീസുമാണ് കരാര്‍ ഒപ്പിട്ടത്.

2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് ഒന്‍പത് ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കില്‍ 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് ആധാരത്തില്‍ കണിച്ചത്. സഭയ്ക്ക് കൈമാറിയത് ഒന്‍പത് കോടി രൂപയും. 36 പ്‌ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button