KeralaLatest News

ഇൻഡിഗോയുടെ കേരള സർവീസുകൾ തുടങ്ങി; വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് അധികൃതർ

തിരുവനന്തപുരം: 74 പേർക്ക് യാത്രചെയ്യാവുന്ന എ.ടി.ആർ. വിമാനങ്ങളുപയോഗിച്ചുള്ള ഇൻഡിഗോയുടെ തിരുവനന്തപുരം-കൊച്ചി, തിരുവനന്തപുരം-കണ്ണൂർ സർവീസുകൾ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 9.40-ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തെ എയർപോർട്ട് അതോറിറ്റി ‘വാട്ടർ സല്യൂട്ട്’ നൽകിയാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 2.25-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാനവും തിരുവനന്തപുരത്തെത്തി.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ഇവിടെ നിന്ന് തിരികെയും എല്ലാ ദിവസവും സർവീസുണ്ടാകും. ഉച്ചയ്ക്ക് 2.15-ന് എത്തുന്ന വിമാനം 2.45-ന് തിരികെ കണ്ണൂരിലേക്ക് പുറപ്പെടും. കൊച്ചി-തിരുവനന്തപുരം-കൊച്ചി റൂട്ടിലേക്ക് എല്ലാദിവസവും രാവിലെയും വൈകീട്ടും സർവീസുണ്ടാകും. കൊച്ചിയിൽനിന്നും രാവിലെ എത്തുന്ന വിമാനം 10.10-നാണ് തിരികെ കൊച്ചിയിലേക്ക് പോകുന്നത്. കൊച്ചിയിൽനിന്ന് 50 മിനിട്ടാണ് തിരുവനന്തപുരത്തെത്താനുള്ള സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button