Latest NewsKerala

വയനാട്ടിലെ സ്ഥാനാർത്ഥിത്വം : പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി

തൃശ്ശൂർ : വയനാട്ടിൽ മത്സരം താനും രാഹുലും തമ്മിലെന്നും, രാഹുല്‍ ഗാന്ധിയെ തോല്‍പ്പി ക്കുമെന്നും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയെ അമിത് ഷാ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതിനെ പിന്നാലെ പ്രമുഖ മലയാളം വാർത്ത ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തുഷാറിന് നൽകിയിരുന്ന തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലേക്ക് എം ടി രമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നതിനാൽ ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button