KeralaLatest News

ബിഷപ്പ് ഫ്രാങ്കോ കേസ് : കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കന്യാസ്ത്രീയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ നല്‍കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകള്‍ സമരവുമായി വീണ്ടും രംഗത്തിറങ്ങുന്നത്. ഈ മാസം ആറിന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുതിയ തീരുമാനം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ആയിരുന്നു ജലന്തര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ആയിരുന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2017 ജൂണ്‍ 27നായിരുന്നു കുറവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം പൊലീസ് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button