Latest NewsInternational

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കല്‍ തങ്ങളുടെ പുതിയ നയം വ്യക്തമാക്കി ചൈന

ബെയ്ജിങ് : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കല്‍ തങ്ങളുടെ പുതിയ നയം വ്യക്തമാക്കി ചൈന . വിഷയം പരിഹരിക്കുന്നതില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നു ചൈന അറിയിച്ചു. എന്നാല്‍ തങ്ങളുടെ നിലപാടിനെ മാനിയ്ക്കാതെ രക്ഷാസമിതിയിലേക്കു നേരിട്ടു വിഷയമെത്തിച്ച യുഎസിന്റെ നിലപാടിനെതിരെയാണ് ചൈന ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഭീകരസംഘടനയെ ഉപരോധങ്ങളില്‍നിന്നു രക്ഷിക്കുകയാണു ചൈന ചെയ്യുന്നതെന്നാണു യുഎസിന്റെ ആരോപണം.

‘അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം വന്നതിനുപിന്നാലെ രാജ്യാന്തര തലത്തില്‍ വിവിധ ആളുകളുമായി ചൈന നിരന്തരം ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ പുരോഗതി കാണുന്നതിനിടെയാണു യുഎസിന്റെ നീക്കമുണ്ടായത്. ഇക്കാര്യങ്ങളെല്ലാം യുഎസിന് അറിവുള്ളതാണ്.’ – ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ രക്ഷാസമിതിയിലെ നീക്കങ്ങള്‍ ഇതുവരെ നാലു തവണയാണ് ചൈന ഇടപെട്ട് തടസ്സപ്പെടുത്തിയത്. സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ഭീകര സംഘടനകള്‍ക്കു പാക്കിസ്ഥാന്‍ ഒത്താശ ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യുഎന്‍ അടക്കമുള്ള രാജ്യാന്തര ഫോറങ്ങളില്‍ ഇന്ത്യ നിരന്തരം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button