Latest NewsKerala

മർദ്ദനമേറ്റ ഏഴുവയസുകാരന് ഭക്ഷണം നൽകിത്തുടങ്ങി

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.നിലവിൽ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചയവസ്ഥയാണ്. നിലവിൽ നൽകുന്ന ചികിത്സ തുടരാമെന്ന് കുട്ടിയെ സന്ദർശിച്ച വിദഗ്ദ്ധ മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചേക്കും.

കേസിലെ പ്രതിയായ അരുൺ ആനന്ദിനെതിരെ പോക്സോ , വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. ഇളകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഇന്നലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button