NattuvarthaLatest News

സ്‌കൂളിലേക്ക് നടന്നുപോവുന്നതിനിടെ സഹോദരങ്ങള്‍ക്ക് സൂര്യാഘാതമേറ്റു

കുമ്പള: സ്‌കൂളിലേക്ക് നടന്ന് പോവുകയായിരുന്ന സഹോദരങ്ങള്‍ക്ക് സൂര്യാഘാതമേറ്റു. വിദ്യാര്‍ത്ഥികളായ ശൈലേഷ് (എട്ട്), സഹോദരി ആരതി (അഞ്ച്) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്. കുമ്പള നായിക്കാപ്പിലെ സവിതയുടെ മക്കളാണ് ഇവര്‍. ശൈലേഷിനേയും ആരതിയേയും കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് നടന്നുപോവുന്നതിനിടെ രണ്ട് കുട്ടികളുടേയും കൈകളില്‍ സൂര്യാതാപമേറ്റ് പൊള്ളലേല്‍ക്കുകയായിരുന്നു. ശൈലേഷ് മുജംഗാവ് ശ്രീഭാരതി വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ആരതി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button