Latest NewsIndia

മാച്ച്‌ ഡേയിൽ സണ്ണി ലിയോണിനൊപ്പം വിരാട് കോഹ്ലി; വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണ്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുംബൈ എയർപോർട്ടിൽ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവം വൈറലാകാൻ എന്താണ് കാരണം എന്നല്ലേ. ആര്‍സിബിയുടെ മാച്ച്‌ ഡേയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടതെന്നാണ് വാദം. സാക്ഷാല്‍ വിരാട് കോഹ്ലി തന്നെയോ എന്ന സംശയത്തോടെ പലരും വീഡിയോ പല തവണയാണ് കാണുന്നത്. ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സണ്ണി ലിയോണിനൊപ്പം കോഹ്ലിയല്ല, സണ്ണിയുടെ മാനേജര്‍ സണ്ണി രജനിയാണെന്നാണ് സൂചന. സണ്ണിയുടെ മാനേജര്‍ക്ക് വിരാടിന്റെ മുഖഛായുണ്ടെന്ന് ആരാധകര്‍ മുൻപും വ്യക്തമാക്കിയിരുന്നു. കൂടാതെ വീഡിയോ എടുത്ത് വൈറലാക്കിയതിനും തന്നെ വിരാട് കോഹ്‌ലിയുമായി ഉപമിച്ചതിനും വൈറല്‍ ഭയനിയോട് സണ്ണി രജനി പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

For a second I thought how come Mr Kohli is here as he has a match to play ?????. #sunnyleone #viratkohli ? #airportdiaries @viralbhayani

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments

Related Articles


Back to top button