Latest NewsIndia

രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടന പത്രിക

ന്യൂഡൽഹി: ഒട്ടേറെ മോഹനവാഗ്‌ദാനങ്ങൾ നൽകുന്നതിനൊപ്പം രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമങ്ങൾക്കും ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രകടന പത്രിക വിവാദമാകുന്നു. അധികാരത്തിലേറിയാൽ സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിൽ ഇളവ് വരുത്തുമെന്നും , രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് ഒഴിവാക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

കോൺഗ്രസ്സ് അധികാരത്തിലേറിയാൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നടപടി ഒഴിവാക്കുമെന്നും, സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിൽ ഇളവ് വരുത്തുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു . കൂടാതെ കാശ്മീരിൽ സായുധ സൈനികരുടെ സാന്നിധ്യം കുറക്കുമെന്നും അതിലൂടെ രാജ്യസുരക്ഷയോടൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാധ്യമാകുമെന്നുമാണ് കോൺഗ്രസ്സ് വ്യക്തമാക്കുന്നത്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുമെന്നതിനാൽ ഇപ്പോഴേ വിവാദമായിട്ടുണ്ട്.

അതിനൊപ്പം ന്യായ പദ്ധതിപ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് വർഷം തോറും എഴുപത്തിരണ്ടായിരം രൂപ സർക്കാർ നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ട്. എന്നാൽ ഇതിനുള്ള പണം എങ്ങനെ സമാഹരിക്കുമെന്നോ ഏത് രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്നോ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. കർഷകർക്ക് പ്രത്യേകം ബജറ്റ് തയ്യാറാക്കുമെന്നും, എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസവും, ചികിത്സയും ലഭ്യമാക്കുമെന്നും കോൺഗ്രസ്സ് പ്രകടന പത്രികയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button