Latest NewsIndia

മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍ബുര്‍ഗി (കര്‍ണാടക)• ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് ശാനപ്പ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Shanappa

പാര്‍ട്ടിയില്‍ പാര്‍ശ്വവാത്കരിക്കപ്പെട്ടത്തിലെ അസന്തുഷ്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.

മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ശാനപ്പ 2004 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജെ.എച്ച് പട്ടേല്‍ ക്യാബിനറ്റില്‍ അദ്ദേഹം എക്സൈസ് മന്ത്രിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button