CinemaLatest NewsEntertainment

മോദി ചിത്രം തടയണമെന്ന് ഹര്‍ജി; ഹൈക്കോടതി തീരുമാനം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രം ‘പി.എം നരേന്ദ്രമോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഡല്‍ഹി, ബോംബെ ഹൈക്കോടതികള്‍ തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹര്‍ജികളാണ് ഹൈകോടതി തള്ളിയത്. ചിത്രത്തിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഹര്‍ജി, തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞാണ് ബോംബെ ഹൈകോടതി ഹര്‍ജി തള്ളിയത്.

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഏപ്രില്‍ 5നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ് മോദിയായി വേഷമിടുന്ന ചിത്രം, പ്രധാനമന്ത്രിയുടെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചിത്രത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ നിര്‍മ്മാതാക്കള്‍, ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള ലംഘനമായിരിക്കുമെന്നും വിശദീകരണം നല്‍കുകയായിരുന്നു. വിധി ആശ്വാസകരമാണെന്ന് പറഞ്ഞ ക്രിയേറ്റീവ് ഡയറക്ടര്‍ സന്ദീപ് സിംഗ്, ചിത്രം കൃത്യസമയത്ത് തന്നെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button