Latest NewsIndia

ഞാനൊരു ചൗക്കീദാറല്ല,ശിവ സൈനികനാണെന്ന് ഉദ്ദവ് താക്കറേ

മുംബൈ:താന്‍ ചൗക്കീദാര്‍ അല്ലെന്നും ശിവ സൈനികനായാണ് ജനിച്ചതെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ഉദ്ദവ് താക്കറേ പറഞ്ഞു.

ശിവസേനയുടെ മുതിര്‍ന്ന നേതാവായ സജ്ഞയ് റൗത്തുമായുള്ള അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കിയത്.’ഞാനൊരു ചൗക്കീദാറല്ല. ഞാന്‍ ശിവ സൈനികനായാണ്ജനിച്ചത്. അതിനാല്‍ ഞാനൊരു സൈനികനാണ്. ‘ താക്കറെ പറഞ്ഞു.

ഞാന്‍ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ല. എന്നാല്‍ നരേന്ദ്ര മോദിക്ക് അഞ്ച് വര്‍ഷം കൂടി നല്‍കണം. രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തുമെന്നനും താക്കറെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button