Latest NewsUAEGulf

വിസ തട്ടിപ്പ് സമൂഹമാധ്യമങ്ങള്‍ വഴിയും; ദുബൈ എമിഗ്രേഷന്റെ ജാഗ്രതാ നിര്‍ദേശം

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായത്.സാമൂഹിക മാധ്യമങ്ങള്‍ക്ക് ആധികാരികത കല്‍പിക്കുന്ന പ്രവണതയാണ്പലരും തട്ടിപ്പില്‍ അകപ്പെടാന്‍ കാരണമെന്ന് എമിഗ്രേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈഥ് വ്യക്തമാക്കി.

സന്ദര്‍ശകരും താമസക്കാരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്.പോയ വര്‍ഷം 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബൈയിലെ പതിനായിരത്തിലേറെ സ്ഥാപനങ്ങളില്‍ എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി. ഇതില്‍ 119 കമ്പനികള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കണ്ടെത്തുകയും ചെയ്തു. സന്ദര്‍ശക വിസയിലുള്ളവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എമിഗ്രേഷന്‍ മേധാവി വ്യക്തമാക്കി. വ്യാജ സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് പലര്‍ക്കും വലിയ തുക തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. അനധികൃത വിസാ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഉപേക്ഷിക്കണമെന്നും എമിഗ്രേഷന്‍ മേധാവി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button