Latest NewsIndia

മദ്യകുപ്പികളില്‍ ഈ മുന്നറിയിപ്പ് കൂടി ഉടന്‍ വരും

ന്യൂഡല്‍ഹി:     ഇനിമുതല്‍ മദ്യകുപ്പികളില്‍ മദ്യപിച്ച് വാഹനം ഓടിക്കരുത് എന്നമുന്നറിയിപ്പും വരും. ആരോഗ്യത്തിന് ഹാനികരം എന്നതിന് പകരമാണ് ഈ മുന്നറിപ്പ് കൂടി എഴുതി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹി ഹൈക്കോടതി പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയാണ് ഹെെക്കോടതി നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തുക. മദ്യം എങ്ങനെ ആരോഗ്യത്തിന് ഹാനികരമാവുന്നു എന്ന സചിത്ര വിവരണവും ഇനിമുതല്‍ മദ്യകുപ്പിക്ക് പുറമേ ഉണ്ടാകും.

Tags

Post Your Comments

Related Articles


Back to top button
Close
Close