Education & Career

കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ ഈ മാസം അഞ്ചിന് രാവിലെ 10 മുതല്‍ അഡ്മിഷന്‍ നടത്തും. േകരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി. /എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരം 8547618290,9995302006 എന്നീ നമ്പരുകളിലും www.kicmakerala.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button