KeralaLatest News

രമ്യാ ഹരിദാസിനെതിരെ വിവാദപരാമര്‍ശം;വിജയരാഘവനെ ന്യായീകരിച്ച് പി കെ ബിജു

ആലത്തൂര്‍: രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു.

വിജയരാഘവന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. വിവാദമുയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. രമ്യ ഹരിദാസ് പികെ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ വിജയരാഘവന്‍ മോശം രീതീയില്‍ പരാമര്‍ശിച്ചത്. മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇടതു മുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button