Latest NewsKerala

മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചാല്‍ മതിയായിരുന്നു: രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശത്തി്‌നെതിരെ ഷാഫി പറമ്പില്‍

പാലക്കാട്: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വിജയ രാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ പറഞ്ഞു. അതേസമയം രമ്യയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരായ ദീപാ നിശാന്തിനും, കെ.ആര്‍ മീരയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍.

മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരു എന്നാണ് ഷാഫിയുടെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

‘നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരക്കോ ? അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതപ്പോ ..
രമ്യജയിക്കും’

https://www.facebook.com/shafiparambilmla/videos/410995762781764/

shortlink

Related Articles

Post Your Comments

Related Articles


Back to top button