Latest NewsKerala

കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം

കാഞ്ഞങ്ങാട്:  കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം. പള്ളോട്ട് സ്വദേശി ഭാസ്‌കരന്റെ കിഴക്കുംകര കുശവന്‍കുന്നിലെ അമര്‍നാഥ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടര്‍ പൊളിച്ചാണ് മോഷണം നടത്തിയത്. അഞ്ച് പാക്കറ്റ് സിഗരറ്റും 300 രൂപയും മോഷണം പോയതായി കണ്ടെത്തി.

കട തുറക്കാന്‍ ഉടമ രാവിലെ എത്തിയപ്പോഴാണ് പൂട്ട് പൊളി‍ഞ്ഞ നിലയില്‍ കാണപ്പെട്ടത് . ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. എസ്‌ഐ എന്‍ ജയപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button