Latest NewsIndia

‘കാണാന്‍ കൊള്ളാം എന്നതൊഴിച്ചാല്‍ അവര്‍ രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണ്’;ഊര്‍മിളയെ അധിക്ഷേപിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നടി ഊര്‍മിള മഡോദ്ക്കറിനെ അധിക്ഷേപിച്ച് ബിജെപി നേതാവും മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഗോപാല്‍ ഷെട്ടി.

ഊര്‍മിളയെ കാണാന്‍ കൊള്ളാം. വളരെ ഇന്നസെന്റായ മുഖവും ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന പ്രകൃതവുമാണ്. പക്ഷേ രാഷ്ട്രീയത്തില്‍ അവര്‍ പൂജ്യമാണെന്നായിരുന്നു സിറ്റിങ് എംപി കൂടിയായ ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം.

ഊര്‍മിളയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും താന്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഓരോരുത്തരുടയും ബഹുമാനിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ മനസിലാക്കി പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ജനപ്രതിനിധിയാണ് താനെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button