Latest NewsKeralaIndia

‘രാഹുല്‍ ഒരു വിഷയമേയല്ല ,വികസനമാണ് വിഷയം’ : ഒറ്റ ദിവസം കൊണ്ട് ദേശീയ നേതാവായി തുഷാർ

നേരത്തെ തൃശൂരിൽ ആണ് തുഷാർ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. 

വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തനിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഒരു വിഷയമല്ലെന്നും വികസനം മാത്രമാണ് വിഷയമെന്നും തുഷാർ പറഞ്ഞു. നാളെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല.

വയനാട്ടിലെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനം എടുത്തത്. നേരത്തെ തൃശൂരിൽ ആണ് തുഷാർ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.ദേശീയ തലത്തിൽ തുഷാർ ഒരു ദിവസം കൊണ്ട് നേതാവായി ഉയർന്നു കഴിഞ്ഞു. തുഷാറിന്റെ ട്വീറ്റിന് വൻസ്വീകാര്യതയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button