Latest NewsKerala

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടേത് കൊലപാതകമെന്ന് സംശയം : പ്രതി വലയിലായതായി സൂചന

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേത് മരണത്തില്‍ ദുരൂഹത. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയതാകാമെന്നമെന്നാണ് പൊലീസ് നിഗമനം. ട്രാന്‍സ്ജെന്‍ഡറായ യുവതി ഷാലു കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മുന്‍പ് ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.

സംഭവത്തില്‍ പ്രതി പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലമാണിത്. ഈ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഷാലും മൈസൂര്‍ സ്വദേശിയാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button