Latest NewsIndia

ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷമുള്ള തിരിച്ചുവരവ്; സ്വയംമറന്നുള്ള ലക്ഷ്‌മിയുടെ നൃത്തം വൈറലാകുന്നു

പതിനഞ്ചു വയസ്സുള്ളപ്പോൾ 32 വയസ്സുകാരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണം നേരിട്ട യുവതിയാണ് ലക്ഷ്‌മി അഗർവാൾ. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ലക്ഷ്‌മി മരണത്തോടു മല്ലിട്ടാണ് ജീവിതത്തിലേക്കു തിരികെ വന്നത്. നിലവിൽ ആസിഡ് ആക്രമണങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ലക്ഷ്‌മി. തന്റെ പ്രവർത്തനങ്ങൾക്ക് പകരമായി രവധി പുരസ്കാരങ്ങളും ലക്ഷ്‌മിയെ തേടി എത്തി. ലക്ഷ്മിയുടെ പുതിയ ഡാൻസിങ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ബാഗി’ എന്ന ചിത്രത്തിലെ ‘ഛംഛം’ എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ചുവടുവെപ്പ്.

വീഡിയോ കാണാം;

shortlink

Post Your Comments


Back to top button