Latest NewsIndia

എഎപിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി:ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ അജയ് മാക്കന്‍.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഹൈക്കമാന്‍ഡ് ഡല്‍ഹിയിലെ ഏഴ് സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് എതിര്‍പ്പുമായി അജയ് മാക്കന്‍ രംഗത്ത് വന്നതെന്നാണ് വിവരം.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാത്ത പക്ഷം ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് അജയ് മാക്കന്റെ നിലപാട്.അതേസമയം ഷീലാ ദീക്ഷിത് അടക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയുമായുള്ള സഖ്യത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button