Latest NewsKerala

റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്

ചെന്നൈ : റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്. സാമൂഹിക പ്രവർത്തകൻ എസ്. വിജയന്‍ എഴുതിയ ‘റാഫേല്‍: എ സ്കാം ദാറ്റ് റോക്ക്ഡ് ദി നേഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞുവെച്ചു.

ചെന്നൈയില്‍ ഇന്നലെ വൈകിട്ടായിരുന്നു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടത്താനിരുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ചടങ്ങിന് വിലക്കേര്‍പ്പെടുത്തി പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, വിഷയത്തിൽ പരാതി നല്‍കുമെന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രസാധകരായ ഭാരതി പുട്ടകാലയം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button