Latest NewsIndia

ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഷാംപൂവിലും ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തു

ന്യൂഡല്‍ഹി : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പല ഉല്‍പ്പന്നങ്ങളും ദോഷകരമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷാംപുവും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

ബേബി ഷാംപൂവില്‍ ക്യാന്‍സറിനു കാരണമാകുന്ന ഘടകമുണ്ടെന്ന് കണ്ടെത്തല്‍. രാജസ്ഥാനില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തു ഫോര്‍മാല്‍ഡിഹൈഡിന്റെ ഘടകങ്ങള്‍ കണ്ടെത്തിയത്.

മാസങ്ങള്‍ക്കു മുന്‍പ് കമ്പനിയുടെ ബേബി പൗഡറിനുനേരെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. ക്യാന്‍സറിനു കാരണമായ ആസ്ബെസ്റ്റോസ് ഘടകം പൗഡറിലുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനകളില്‍ ആസ്ബസ്റ്റോസ് കണ്ടെത്താത്തതിനാല്‍ ബേബി പൗഡറിന്റെ ഉത്പാദനം തുടങ്ങിയതായി ഫെബ്രുവരി അവസാനത്തോടെ ജെ ആന്‍ഡ് ജെ അറിയിച്ചിരുന്നു.

2 ബാച്ചില്‍നിന്നു തിരഞ്ഞെടുത്ത ജെ ആന്‍ഡ് ജെ ഷാംപുവിന്റെ 24 കുപ്പികളാണു പരിശോധിച്ചത്. പ്രിസര്‍വേറ്റീവ് ആയി ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് ആണ് കണ്ടെത്തിയത്. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button