Latest NewsKerala

വയനാട്ടില്‍ പ്രചാരണത്തിന് ലീഗ് കൊടികള്‍ക്ക് വിലക്ക്; ആരോപണം തെറ്റെന്ന് കെ.പി.എ മജീദ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.പച്ചക്കൊടി പ്രകടനത്തില്‍ നിറയുന്നത് മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.

‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് രാഹുല്‍ ഗാന്ധിയുടെ വരവോടെ ലീഗിനെതിരായ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതിനെതിരെയായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം.

https://www.facebook.com/kpamajeed/posts/2237924519602332

ലീഗ് പതാകയെ ‘പാക് പതാക’യാക്കി മാറ്റിയായിരുന്നു ലീഗിനെതിരായ വ്യാജ പ്രചാരണങ്ങള്‍. ബി.ജെ.പി നേതാവ് പ്രേരണാകുമാരിയാണ് ഇത്തരം വ്യാജ വാര്‍ത്തകളുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മുസ്ലിം ലീഗിന്റെ കൊടിയും രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും, വയനാട്ടില്‍ നടന്ന പ്രകടനത്തിന്റെ ചാനല്‍ ദൃശ്യവും ട്വീറ്റില്‍ ചേര്‍ത്തു. ഇത്തരം വ്യാജവാര്‍ത്തകള്‍ സജീവമായതോടെ, വയനാട്ടിലെ പ്രചാരണങ്ങളില്‍ ലീഗ് കൊടിയും അടയാളങ്ങളും ഒഴിവാക്കണമെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button