KeralaLatest News

വയനാട്ടില്‍ മത്സരം മുറുകും: മുന്നണികളുടെ പ്രചാരണങ്ങള്‍ക്ക് ദേശീയ നേതാക്കളുടെ പ്രവാഹം

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആഘര്‍ഷിച്ചു കഴിഞ്ഞു. യുഡിഎഫ് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെ സജീവ പ്രചാരണവുമായി എല്‍.ഡി.എഫും എന്‍.ഡി.എ.യും കളത്തിലിറങ്ങുകയാണ്. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ വയനാട്ടില്‍ പ്രചാരണം മുറുകും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ഇന്ന് രാത്രി സംസ്ഥാനത്തെത്തുന്ന രാഹുല്‍ വ്യാഴാഴ്ച രാവിലെ കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആയി കളക്ടറേറ്റിലേക്ക് പോകും. പ്രിയങ്കാഗാന്ധിയും മറ്റു പ്രമുഖ നേതാക്കളും രാഹുലിനെ അനുഗമിക്കും. പത്രിക നല്‍കിയശേഷം കളക്ടറേറ്റിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ രാഹുല്‍ അഭിസംബോധന ചെയ്യും. അതേസമയം തുടര്ഡന്നുള്ള പ്രചാരണപരിപാടികളെ കുറിച്ച് ബുധനാഴ്ച കോഴിക്കോട്ട് ചേരുന്ന യോഗത്തില്‍ ഉന്നത നേതാക്കള്‍ തീരുമാനമെടുക്കും.

അതേസമയം ഇടതുപക്ഷത്തിന്റെ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സി.പി.എമ്മും സി.പി.ഐ.യും ചൊവ്വാഴ്ച വ്യത്യ്‌സ്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. പ്രചാരണരൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന യോഗങ്ങളില്‍ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാനപ്രവര്‍ത്തകരും പങ്കെടുത്തു. സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന മന്ത്രിമാര്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവര്‍ അടുത്തദിവസങ്ങളില്‍ വയനാട്ടില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button