Latest NewsNewsInternational

സൈക്കിള്‍ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക് ഈ കുരുന്ന്

വലിയ ആളുകളെക്കാള്‍ ആളുകളുടെ വിഷമം കണ്ടാല്‍ മനസ്സലിയുന്നവരാണ് കുഞ്ഞുങ്ങള്‍. മറ്റുള്ളവരുടെ വിഷമങ്ങള്‍ ചിലപ്പോള്‍ കുഞ്ഞുങ്ങളെയും ബാധിക്കാറുണ്ട്. അതുപോലെ മിസോറാമിലെ ഈ കുരുന്നാണ് സോഷ്യല്‍ മീഡിയയിലെ താരം. ഒരു കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.

വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകമായിരുന്നു ഈ മിടുക്കന്‍. അറിയാതെ സൈക്കിളിന്റെ ടയര്‍ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ കുട്ടി കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. കയ്യിലാകെ പത്ത് രൂപയേ കുട്ടിയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ പത്ത് രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് കുട്ടി സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്‌കളങ്കമായ മുഖവുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button