CricketLatest News

ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്ല്യംസണ്‍ ആണ് ടീമിന്റെ നായകന്‍. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ബ്ലണ്ടല്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇഷ് സോധിയാണ് ടീമിലെ ലെഗ് സ്പിന്നര്‍. ടോഡ് ആസിലിനെ മറികടന്നാണ് സോധി ടീമിലെത്തിയത്. സീനിയര്‍ താരം റോസ് ടെയ്‌ലര്‍ തന്റെ നാലാം ലോകകപ്പാണ് ഇംഗ്ലണ്ടില്‍ കളിക്കാനൊരുങ്ങുന്നത്. ജൂണ്‍ ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പോരാട്ടം.

സൗത്തി, ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമിലെ പേസ് ബൗളര്‍മാര്‍. മിച്ചല്‍സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ സ്പിന്‍ ബോളിംഗ് കൈകാര്യം ചെയ്യും. നായകന്‍ കെയിന്‍വില്ല്യംസണ്‍, ടിം സൗത്തി, മാര്‍ട്ടിന്‍ ഗപ്തില്‍ എന്നിവര്‍ തങ്ങളുടെ മൂന്നാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തിയത് ജിമ്മി നീഷാമും, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമുമാണ്. വില്ല്യംസണേയും, ടെയ്‌ലറേയും കൂടാതെ നിക്കോള്‍സും, കോളിന്‍ മണ്‍ റോയുമാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരായി കിവി സംഘത്തിലുള്ളത്. ടോം ലാഥം ഒന്നാം വിക്കറ്റ് കീപ്പറായും, പുതുമുഖം ടോം ബ്ലണ്ടല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ടീമിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button