Latest NewsKeralaIndia

മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ പൂരങ്ങളുടെ നാട്ടില്‍ വെടിക്കെട്ട് പ്രചരണവുമായി ബിജെപി

സിപിഐയുടെ രാജാജി മാത്യു തോമസും പ്രചരണത്തില്‍ ഏറെ മുന്നേറിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തിന് അപരിചിതനല്ല.

തൃശൂര്‍: ശക്തന്റെ നാട്ടിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതോടെ നാലാമത്തെ മണ്ഡലത്തിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.മലയാളത്തിലെ സൂപ്പര്‍താരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുമ്പോൾ ആവേശത്തോടെയാണ് മണ്ഡലത്തിലെ വോട്ടർമാർ ഈ വാർത്ത സ്വീകരിച്ചത്. കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനും സിപിഐയുടെ രാജാജി മാത്യു തോമസും പ്രചരണത്തില്‍ ഏറെ മുന്നേറിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തിന് അപരിചിതനല്ല.

തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പാലക്കാടിനും പുറമേ സര്‍വ്വ ശക്തിയുമെടുത്ത് ആര്‍എസ്‌എസും ബിജെപിയും സുരേഷ് ഗോപിക്ക് പിന്നില്‍ അണിനിരക്കും. പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുന്‍കൂട്ടിയുള്ള വിലയിരുത്തലുകള്‍ക്കൊന്നും പൂര്‍ണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. എങ്കിലും ശബരിമല വിഷയത്തിൽശക്തമായ പ്രതിഷേധം നടന്ന ഒരു ജില്ല കൂടിയാണ് തൃശൂർ.2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 48 സീറ്റ് നേടിയ ബിജെപി 2015ല്‍ 137 ആയി ഉയര്‍ത്തി.

ഇത് മനസ്സില്‍ വച്ചാണ് സുരേഷ് ഗോപിയെന്ന താര സ്ഥാനാര്‍ത്ഥിയെ ബിജെപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.തൃശൂരില്‍ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാകുമ്ബോള്‍ ബിജെപിയുടെ ആത്മവിശ്വാസം കൂടുകയാണ്. ഇതുസംബന്ധിച്ച്‌ സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല്‍ സംസ്ഥാന നേതാക്കള്‍ പലരും മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂര്‍. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂര്‍. സുരേഷ് ഗോപിയെ പരിഗണിച്ചതില്‍ സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.

തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും വിജയ പ്രതീക്ഷയുമായാണ് മുന്നേറുന്നത്. പാലക്കാട്ടെ പ്രാദേശിക വികാരം ചര്‍ച്ചയാക്കി എസ് കൃഷ്ണകുമാറും പ്രചരണത്തില്‍ മുന്നേറി. ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. ഇത് ബിഡിജെഎസിന് വിട്ടുകൊടുത്തതു തന്നെ സമൂദായിക വോട്ടുകളുടെ കണക്കെടുത്താണ്. തൃശൂരില്‍ നായര്‍-ഈഴവ സമുദായങ്ങള്‍ അതിശക്തമാണ്. കരുണാകരന്‍ തൃശൂരില്‍ നിന്ന് കളമൊഴിയുകയും കേരളാ രാഷ്ട്രീയത്തിന്റെ അമരത്ത് നിന്ന് മാറുകയും ചെയ്തതോടെയാണ് ബിജെപിക്ക് തൃശൂരില്‍ വേരുകള്‍ ശക്തമായത്.

തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎക്ക് രണ്ടേകാല്‍ ലക്ഷം വോട്ടുകള്‍ നേടാനായി. സുരേഷ് ഗോപി എത്തുന്നതോടെ ഇക്കുറി തൃശൂരില്‍ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button