Latest NewsUAEGulf

യുഎഇയിൽ ഡസേർട്ട് സഫാരിക്കിടെ അപകടം : വിദേശി മരിച്ചു

ഷാർജ :  ഡസേർട്ട് സഫാരിക്കിടെയുണ്ടായ അപകടത്തിൽ വിദേശി മരിച്ചു. 27 വയസു പ്രായമുള്ള സുഡാനീസ് പൗരനാണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾക്കും ഡ്രൈവറിനും ഗുരുതര പരിക്കേറ്റു. ഷാർജയിലെ അൽ ഫയായിൽ മഹാഫിസ് റോഡിലായിരുന്നു അപകടമുണ്ടായത്. ഡസേർട്ട് സഫാരി കഴിഞ്ഞു മടങ്ങുന്നതിനിടെ അമിത വേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമാവുകയും തലകീഴായി മറിയുകയായിരുന്നു. ഉടൻ തന്നെ ഇവരെ അൽ ദഹിദ് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും സുഡാനി പൗരന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോർട്ട്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് സുഡാനീസ് പൗരന്‍ വിനോദ സഞ്ചാരത്തിനായി യുഎഇയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button