Latest NewsNewsIndia

ടീം തിരിച്ച് വരുമെന്ന് കോഹ്ലി; ഇപ്പോഴും പ്രതീക്ഷ ബാക്കിയുണ്ട്

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കടുത്ത നിരാശയിലാണ്. ഐപിഎല്‍ 12ാം സീസണില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് റോയല്‍ ചലഞ്ചേഴിസ് തോറ്റത്. അവര്‍ പോയിന്റ് പട്ടികയിലും അവസാന സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന നാലാം മത്സരത്തിലും ടീം പരാജയമേറ്റു വാങ്ങി.

അതേസമയം നാല് തുടര്‍ പരാജയങ്ങള്‍ സംഭവിച്ചെങ്കിലും നായകന്‍ വിരാട് കോഹ്ലി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇനിയും പത്ത് മത്സരങ്ങള്‍ ടീമിന് ബാക്കിയുണ്ടെന്നും തിരിച്ചുവരവ് അസാധ്യമല്ലെന്നും നായകന്‍ വിശ്വസിക്കുന്നു. ഒന്ന് രണ്ട് മികച്ച മത്സരങ്ങള്‍ ടീമിന്റെ മോശം ഫോം മറികടക്കാന്‍ സഹായിക്കുമെന്നാണ് കോഹ്ലി പറയുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ രാജസ്ഥാനെതിരെയും, മുംബൈക്കെതിരെയും തങ്ങള്‍ നന്നായി കളിച്ചെന്നും, ഇനിയും ടൂര്‍ണമെന്റില്‍ പത്ത് മത്സരങ്ങള്‍ കളിക്കാനുള്ളതിനാല്‍ മികച്ച രീതിയില്‍ തങ്ങള്‍ തിരിച്ചു വരുമെന്നും കോഹ്ലി പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button