Latest NewsInternational

ഇതാണ് സൗഹൃദം; പ്രിയ സുഹൃത്തിനെ തോളിലേറ്റി എന്നും സ്‌കൂളിലെത്തിക്കുന്നത് 12കാരന്‍

നടക്കാനാകാത്ത സുഹൃത്തിനെ ചുമലിലേറ്റി സ്‌കൂളിലെത്തിക്കുന്ന ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ചൈനയിലെ ഹെബാസിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കുട്ടി.

നടക്കാനാകാത്ത സാങ് സെയുടെ ഉറ്റസുഹൃത്താണ് സുബിഗ്യാങ്ങ്. സുഹൃത്തിനെ എന്നും ചുമന്ന് സ്‌കൂളിലെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന ജോലി സ്വമേധായ ഏറ്റെടുത്തിരിക്കുകയാണ് ഈ പന്ത്രണ്ട് വയസുകാരന്‍.

വെയിലായാലും മഴയായാലും സാങ് സെ സ്‌കൂളിലെത്തുന്നത് സുബിഗ്യാങ്ങിന്റെ ചുമലില്‍ കിടന്നുതന്നെയാണ്. കൂട്ടുകാരനെ സ്‌കൂളിലെത്തിക്കുക മാത്രമല്ല അവന്റെ വാട്ടര്‍ ബോട്ടിലില്‍ വെള്ള നിറയ്ക്കുന്നതും ഉച്ചഭക്ഷണം നല്‍കുന്നതുമെല്ലാം സുബിഗ്യാങ്ങാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണിതെന്നും പഠമവും കളിയുമെല്ലാം തങ്ങള്‍ ഒരുമിച്ചാണെന്നും അഭിമാനത്തോടെ പറയുന്നു സുബിഗ്യാങ്ങ്. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന തലക്കെട്ടില്‍ ഈ ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലുമായി ലക്ഷക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button