KeralaLatest NewsIndia

പ്രകാശ് ബാബുവിനു അരയസമാജം കെട്ടിവെക്കാനുള്ള പണം നൽകി, ജയിലിലായ യുവ നേതാവിന് വേണ്ടി പ്രചാരണത്തിന് മോദിയും കോഴിക്കോട്ടേക്ക്

കുറ്റ്യാടി, തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ കേസുകളില്‍ നാദാപുരം മജിസ്ട്രേറ്റ് കോടതി പ്രകാശ് ബാബുവിന് ജാമ്യം നല്‍കി.

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ പി പ്രകാശ് ബാബുവിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ റിമാന്‍ഡിലായ പ്രകാശ് ബാബുവിനുവേണ്ടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രനാണ് പത്രിക സമര്‍പ്പിച്ചത്. അതേസമയം കുറ്റ്യാടി, തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ കേസുകളില്‍ നാദാപുരം മജിസ്ട്രേറ്റ് കോടതി പ്രകാശ് ബാബുവിന് ജാമ്യം നല്‍കി.

ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോഴുണ്ടായ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് ബാബുവിനെ ഇന്നലെ രാത്രിയാണ് കോഴിക്കോട്ട് എത്തിച്ചത്. ഇന്നലെ ജില്ലാ ജയിലില്‍ കഴിഞ്ഞ പ്രകാശ്ബാബു ഇന്ന് നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടി.റാന്നി കോടതിയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെയാണ് പ്രകാശ് ബാബുവിന്റെ പേരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍ പ്രകാശ്ബാബുവിന് വേണ്ടി പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനായി അരയസമാജം പ്രവര്‍ത്തകര്‍ ശേഖരിച്ച പണമാണ് നല്‍കിയത്.

പണം കെ.ദാസനില്‍ നിന്ന് പി.ജിജേന്ദ്രന്‍ ഏറ്റുവാങ്ങി. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍, ജില്ലാവൈസ് പ്രസിഡന്റ് പി.ഹരിദാസ് തുടങ്ങിയവര്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനെത്തിയിരുന്നു. അതെ സമയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുമെന്നാണ് സൂചന. ഏപ്രിൽ പന്ത്രണ്ടിന് തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി കൂടി പ്രചാരണത്തിനെത്തുന്നതോടെ ഇത്തവണ കേരളത്തിൽ സീറ്റുറപ്പിക്കാൻ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുള്ള തിരുവനന്തപുരം അടക്കമുള്ള മണ്ഡലത്തിലാണ് പ്രധാനമന്ത്രി എത്തുന്നതെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം വിജയ പ്രതീക്ഷയുള്ളമണ്ഡലങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് നേതൃത്വം കരുതുന്നത്.

കൂടാതെ വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ്സ് അധ്യക്ഷൻ രാഹുലിന് ഉള്ള മറുപടികൂടിയായിരിക്കും കോഴിക്കോട്ടെ സമ്മേളനമെന്നും പ്രതീക്ഷിക്കാം.പ്രധാനമന്ത്രിക്ക് പുറമെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയനേതാക്കളുടെ വൻനിര തന്നെ എത്തുണ്ട്. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിൽ പ്രചാരണത്തിനായി വരും ദിവസങ്ങളിൽ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button