Latest NewsIndia

ബി.ജെ.പി ബൂത്ത് ഓഫീസില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബി.ജെ.പി ബൂത്ത്‌ ഓഫീസില്‍ 42 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊഴിലാളിയായ നിത്യ മണ്ഡല്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബൂത്ത്‌ ഓഫീസില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മണ്ഡലിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഭാര്യ റിന പറഞ്ഞു. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ ഇതെന്ന് തനിക്ക് അറിയില്ലെന്നും    മണ്ഡലിന്റെ ഭാര്യ  പറഞ്ഞു.

സിലിഗുരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് തൊട്ടുപിന്നാലെയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button