Latest NewsInternational

കഴിഞ്ഞ ജന്മത്തിൽ തന്നെ കൊലപ്പെടുത്തിയ ആളെ കണ്ടുപിടിച്ച്‌ മൂന്ന് വയസ്സുകാരന്‍

കഴിഞ്ഞ ജന്മത്തില്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാരോപിച്ച് കൊലയാളിയെയും കുട്ടി കണ്ടു പിടിച്ചു.

മൂന്ന് വയസ്സുള്ള ബാലന്‍ തന്റെ കഴിഞ്ഞ ജന്മത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സിറിയയിലെ ഗോലന്‍ ഹൈറ്റ്സിലാണ് സംഭവം. തന്നെ കഴിഞ്ഞ ജന്മത്തില്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാരോപിച്ച് കൊലയാളിയെയും കുട്ടി കണ്ടു പിടിച്ചു. ഡ്രൂസ് എന്ന വംശത്തില്‍ പെട്ട ബാലന് ജന്മനാ തലയില്‍ ചുവന്ന പാടുണ്ട്. ജനിക്കുമ്പോഴുള്ള പാടുകള്‍ കഴിഞ്ഞ ജന്മത്തിന്റെ അവശേഷിപ്പാണെന്നാണ് ഡ്രൂസ് വംശത്തിന്റെ വിശ്വാസം.

കുട്ടിക്ക് സംസാരിക്കാനായി വരുന്നതേയുള്ളു. തന്നെ കോടാലി കൊണ്ട് വെട്ടി കൊന്നതായും കൊല നടന്ന സ്ഥലവും മറവു ചെയ്ത ഇടവും കുട്ടി കാണിച്ചു കൊടുക്കുകയും ചെയ്തു. അന്വേഷണത്തിൽ കുട്ടി പറയുന്ന തരത്തില്‍ ഒരാളെ 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായതായി നാട്ടുകാര്‍ സമ്മതിച്ചു. കൊലപാതകിയുടെ പേരും കുട്ടി പറഞ്ഞു. അയാളോട് അന്വേഷിച്ചപ്പോള്‍ അയാള്‍ പരിഭ്രാന്തനായെങ്കിലും കുറ്റം സമ്മതിച്ചില്ല.

തുടര്‍ന്ന് കുട്ടി മൃതദേഹം മറവു ചെയ്ത സ്ഥലം കാട്ടിക്കൊടുത്തു. അവിടെ കുഴിച്ചപ്പോള്‍ തലയില്‍ വെട്ടേറ്റ് മരിച്ച ഒരു പുരുഷന്റെ അസ്ഥികൂടം ലഭിക്കുകയും ചെയ്തു. കൊല ചെയ്യാനുപയോഗിച്ച കോടാലിയും കുട്ടി കാട്ടിക്കൊടുത്തതോടെ കൊലയാളി കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button