KeralaLatest News

ഒളി ക്യാമറ വിവാദം എം.കെ രാഘവനെതിരെ പ്രചരണായുധമാക്കാന്‍ എല്‍ഡിഎഫ്

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഇറങ്ങിയ ഒളിക്യാമറ ദൃശ്യങ്ങള്‍ പ്രചരണായുധമാക്കാന്‍ ഇടതുപക്ഷം. വിഷയം ഉയര്‍ത്തിക്കാട്ടി മണ്ഡലത്തില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.

അതേസമയം തനിക്കെതിരെ വന്ന കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് രാഘവന്റെ വിശദീകരണം. എങ്കില്‍ പോലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കോഴിക്കോട് മണ്ഡലത്തില്‍ ഇത് പ്രധാന പ്രചാരണ ആയുധമാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. മണ്ഡലത്തില്‍ രാഘവന്‍ നേടിയ മൈല്‍ക്കൈ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ഓപ്പറേഷന്‍ ഭാരത് വര്‍ഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനും രാഘവന്‍ ആവശ്യപ്പെടുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യുഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപ്പറേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button