Latest NewsIndia

വസ്ത്രങ്ങളുടെ കവറിൽ മോദിയുടെ ചിത്രം; പരാതിയുമായി വ്യപാരികൾ

ഡൽഹി : വസ്ത്രങ്ങൾ പൊതിഞ്ഞ കവറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചതിൽ പരാതിയുമായി വ്യപാരികൾ രംഗത്ത്. ഓൾ‍ഡ് ഡൽഹിയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയിൽ മോദിയുടെ ചിത്രം , ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, മുദ്രാവാക്യം എന്നിവ കണ്ടതോടെ വ്യാപാരികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.

തെക്കെ ഡൽഹിയിലെ സരോജിനി ന​ഗർ മാർക്കറ്റിലെ വ്യാപാരികളാണ് സംഭവത്തിൽ പ്രതിഷേധം അറിയിച്ചത്. മോദിയുടെ ചിത്രങ്ങൾ അച്ചടിച്ച വിവരം ഉപഭോക്തക്കൾ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് വ്യാപാരി വ്യാവസായി അസോസിയേഷൻ ഭാരവാഹി അശോക് രന്താവാ പറഞ്ഞു.

വ്യാപാരികളിൽ ചിലർ സംഭവത്തെ അനുകൂലിച്ചതുകൊണ്ടാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് അശോക് രന്താവാ പറഞ്ഞു. ​അതേസമയം, പരാതിയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button