KeralaLatest News

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും

കല്‍പ്പറ്റ•വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിലധികം അമേഠി ഭരിച്ച്‌ അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യു.ഡി.എഫ് ഭരിച്ച്‌ കുളം തോണ്ടിയ മണ്ഡലമാണിത്. വയനാടിന് ഇടത് വലത് മുന്നണികളില്‍ നിന്ന് അവഗണന മാത്രമാണ് ലഭിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയില്‍ വയനാടിനെ ഉള്‍പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് വയനാടിന്റെ മുഖഛായ തന്നെ മാറും. ഭാവി പ്രതിപക്ഷ നേതാവിന് വോട്ട് ചെയ്യണോ എന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപെട്ടാല്‍ മൂന്നുമാസത്തിനുള്ളില്‍ രാത്രി യാത്രാ നിരോധനം നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button